സംസ്ഥാനത്ത് ക്വാറി സമരം രണ്ടാഴ്ച പിന്നിടുന്ന പശ്ചാത്തലത്തില്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു.
കൊച്ചി റിഫൈനറിയുടെ വികസനപ്രവര്‍ത്തനങ്ങളെയും ബാധിച്ചു. ജോലി മുടങ്ങിയതോ ടെ അന്യസംസ്ഥാന തൊഴിലാളികള്‍ മടങ്ങിപ്പോകാനുള്ള തയ്യാറെടുപ്പിലാണ്. 9000 തൊഴിലാളികളാണ് ഇവിടെയുള്ളത്. ബിപിസിഎല്‍ റിഫൈനറിയുടെ ശേഷി ഇരട്ടിയിലധികമാക്കുന്നതിനുള്ള ജോലികളാണ് നടക്കുന്നത്. 20,000 കോടി രൂപയുടേതാണ് പ്രവര്‍ത്തനങ്ങള്‍. ക്വാറി സമരം തുടര്‍ന്നതോടെ മെറ്റലും എംസാന്‍ഡും കിട്ടാക്കനിയായി. കോണ്‍ക്രീറ്റിംഗ് ജോലികള്‍ പൂര്‍ണമായും മുടങ്ങി.
പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവണ്‍മെന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷനും സമരത്തിനൊരുങ്ങുകയാണ്