ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചതായി തമിഴ് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സണ്‍ ടിവിയാണ് വാര്‍ത്ത ആദ്യം നല്‍കിയത്. തുടര്‍ന്ന് മിക്ക തമിഴ് ചാനലുകളും വാര്‍ത്ത നല്‍കി. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ അപ്പോളോ ആശുപത്രിക്ക് മുന്നില്‍
സംഘര്‍ഷമുണ്ടായി. എഡിഎംകെ പ്രവര്‍ത്തകര്‍ പോലീസിനെയും
മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു. ആശുപത്രിക്ക് നേര്‍ക്കും
കല്ലേറുണ്ടായി. അപ്പോളോ ആശുപത്രിയോ പാര്‍ട്ടി നേതൃത്വമോ ഗവര്‍ണറോ
വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ജയലളിത അന്തരിച്ചതായ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് അപ്പോളോ ആശുപത്രി. വൈകിട്ട് പത്രക്കുറിപ്പിറക്കി. ജയയുടെ നില അതീവഗുരുതരമായി തുടരുകയാണെന്നും ജീവന്‍ നിലനിര്‍ത്താന്‍ അവസാന ശ്രമങ്ങള്‍ തുടരുകയാണെന്നും ആശുപത്രിയുടെ പത്രക്കുറിപ്പിലുണ്ട്. പാര്‍ട്ടി ചാനലായ ജയ ടിവി
വാര്‍ത്ത നിഷേധിച്ചു.