ന്യൂഡല്‍ഹി: . നിരവധി നേതാക്കളുമായി തനിക്ക് അടുത്ത ബന്ധമുണ്ട്. ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, രാജീവ് ശുക്ല തുടങ്ങിയവര്‍ യാത്രാരേഖകള്‍ ശരിയാക്കാന്‍ തന്നെ സഹായിച്ചിട്ടുണ്ടെന്ന് ലളിത് മോദി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മുന്‍ യു.പി.എ സര്‍ക്കാര്‍ തിനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നും മുന്‍ ധനമന്ത്രി പി ചിദംബരം തന്നെ നാടുകടത്തുവാന്‍ ശ്രമിച്ചുവെന്നും ലളിത് മോദി ആരോപിച്ചു
സുഷമ സ്വരാജുമായി രണ്ടു പതിറ്റാണ്ട് നീളുന്ന സൗഹൃദമുണ്ടെന്നും,അവരുടെ മകള്‍ ബാന്‍സുരി നാലുവര്‍ഷം തന്റെ അഭിഭാഷക ആയിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തിനിടെ സമ്മതിച്ചു.