ന്യുഡൽഹി:രാജ്യത്ത് പെട്രോൾ ഡീസൽ വില കൂട്ടി. പെട്രോൾ ലീറ്ററിന് 3.96 രൂപയും ഡീസൽ ലീറ്ററിന് 2.37 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ വില മേയ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
ഏപ്രിലിൽ തന്നെ രണ്ടു തവണ പെട്രോൾ ഡീസൽ വില കുറച്ചിരുന്നു. ഏപ്രിൽ ഒന്നിനും 15നുമായിരുന്നു ഇത്. ഏപ്രിൽ ഒന്നിന് പെട്രോൾ ലീറ്ററിന് 41 പൈസയും ഡീസലിന് ലീറ്ററിന് 1.21 രൂപയുമാണ് കുറച്ചത്. രണ്ടാമത് വില കുറച്ചപ്പോൾ പെട്രോൾ ലീറ്ററിന് 80 പൈസയും ഡീസലിന് 1.30 രൂപയുമാണ് കുറച്ചത്.രാജ്യാന്തര വിപണിയിൽ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് പെട്രോൾ ഡീസൽ വില കൂടാൻ കാരണം.