NEWS08/11/2015

ബിഹാർ മഹാസഖ്യം ഭരിക്കും;നിതീഷ്‌ മുഖ്യമന്ത്രിയാകും

ayyo news service

പട്‌ന: ബിഹാറില്‍   മഹാസഖ്യം വ്യക്തമായ ആധിപത്യത്തോടെ അധികാരത്തിലേയ്ക്ക്.  നിതീഷ്‌കുമാറിന്റെ ജെ.ഡി.യുവും ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ചേര്‍ന്ന മഹാസഖ്യം സകല കണക്കുകൂട്ടലുകളും കാറ്റില്‍പ്പറത്തിക്കൊണ്ട് ഉജ്വല വിജയത്തോടെ അധികാരത്തിലെത്തി.

243 അംഗ നിയമസഭയില്‍ 157 സീറ്റ് സ്വന്തമാക്കിയാണ് മഹാസഖ്യം അധികാരം പിടിച്ചത്. തുടക്കത്തില്‍ വലിയ മുന്നേറ്റം നടത്തിയിരുന്ന എന്‍.ഡി.എയ്ക്ക് 74 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.  ബി.ജെ.പി.ക്ക് 58 സീറ്റാണ് തനിച്ച് ലഭിച്ചത്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും വലിയ തിരിച്ചടിയായി.

അപ്രതീക്ഷിതമായി കുതിച്ച ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി.യാണ് മഹാസഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി.233 സീറ്റിലെ ലീഡ് നില പുറത്തുവന്നപ്പോള്‍ 74 സീറ്റോടെയാണ് ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ജെ.ഡി.യു 70 സീറ്റുമായി രണ്ടാമതെത്തി.
Views: 1453
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024