തിരുവനന്തപുരം: സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ മുപ്പത്തിരണ്ടാമത് അവധിക്കാല വിഞ്ജാനവിനോദ പരിപാടി സമ്മര്‍ സ്‌കൂള്‍ ഏപ്രില്‍ ആറ് ബുധനാഴ്ച രാവിലെ 11 ന് ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവം ഉദ്ഘാടനം ചെയ്യും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ ഡോ.എം ആർ തമ്പാൻ ചടങ്ങിൽ അധ്യക്ഷം വഹിക്കും. തുടർന്ന് കവിതയുടെ ചൊല്ലിയാട്ടം, നാടന്‍ ഗാന വിരുന്ന് എന്നി പരിപാടികള്‍ നടക്കും. സെന്‍ട്രല്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ ആറുമുതല്‍ മെയ് ആറു വരെയാണ് സമ്മര്‍ സ്‌കൂള്‍.
ഇപ്രാവിശ്യത്തെ സമ്മർ സ്കൂളിന്റെ പ്രത്യകതയായ സാഹിത്യകാരന്മാരെ അറിയുക എല്ലാ ദിവസവും രണ്ടു സെഷനുകളായി അവതരിപ്പിക്കും. എഴുത്തച്ഛൻ, സ്വാതിതിരുനാൾ, ചന്തുമേനോൻ, ഉള്ളൂർ, വള്ളത്തോൾ, സിവി രാമൻപിള്ള, എം ടി തുടങ്ങിയ 15ൽ പരം സാഹിത്യകാരന്മാരെ ഈ പരിപാടിയിലൂടെ വിദ്യാർഥികൾക്ക് അടുത്തറിയാൻ സാധിക്കും. ഇവയ്ക്ക് പുറമേ ശാസ്ത്രം,നാടകം,പൊതുവിജ്ഞാനം,സിനിമ,നിർമാണം തുടങ്ങിയ പരിപാടികള്‍ സമ്മർ സ്കൂളിന്റെ ഭാഗമാകും.