ലണ്ടന്‍:നിലവിലെ ചാമ്പ്യനും ലോക ഒന്നാംനമ്പറുമായ നൊവാക് യൊക്കോവിച്ച് വിംബിള്‍ഡണിനു പുറത്ത്. തോൽവിയോടെ 1969ല്‍ റോഡ് ലാവെറിനു ശേഷം ഒരു വര്‍ഷം നാലു പ്രധാന ഗ്രാന്‍ഡ്‌സ്‌ളാം കിരീടം സ്വന്തമാക്കാനുള്ള യൊക്കോവിച്ചിന്റെ സ്വപ്നമാണ് പൊലിഞ്ഞതു. ഗ്രാന്‍ഡ്‌സ്‌ളാമുകളിലെ തുടര്‍ച്ചയായ മൂപ്പതു ജയങ്ങളുടെ റെക്കോഡിനും ഇതോടെ
അന്ത്യമായി. 2009 ഫ്രഞ്ച് ഓപ്പണിനുശേഷം ക്വാര്‍ട്ടറിലെത്താതെ യൊക്കോവിച്ച്
പുറത്താകുന്നതും ഇതാദ്യമായാണ്.
കനത്ത മഴയെത്തുടര്‍ന്ന് രണ്ടുദിവസമായി പൂര്‍ത്തിയാക്കിയ മത്സരത്തില്‍ അമേരിക്കയുടെ 28–ാം സീഡ് താരം സാം ക്വെറിയാണ് സെര്‍ബിയക്കാരനെ തകര്‍ത്തത്. മഴമൂലം വെള്ളിയാഴ്ച കളി അവസാനിപ്പിക്കുമ്പോള്‍ രണ്ടുസെറ്റ് ക്വെറി നേടിയിരുന്നു. ശനിയാഴ്ച മൂന്നാം സെറ്റ് എതിരാളിക്ക് അടിയറവയ്ച്ചെങ്കിലും ടൈബ്രേക്കില്‍ നാലാം സെറ്റ് പിടിച്ചെടുത്ത സാം യൊക്കോവിച്ചിനെ പച്ചക്കോർട്ടിൽ നിന്നു പുറത്താക്കി സ്‌കോർ :7–6, 6–1, 3–6, 7–6