തിരുവനന്തപുരം: ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍
വിധിക്കെതിരെ ജൂണ്‍ 15ന് മോട്ടോര്‍ വാഹന പണിമുടക്ക്. മോട്ടോര്‍ വ്യവസായ
സംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 10 വര്‍ഷം
പഴകിയ 2,000 സിസിക്ക് മുകളിലൂള്ള ഡീസല്‍ വാഹനങ്ങള്‍
നിരത്തുകളില്‍ നിന്നും ഒരുമാസത്തിനകം പിന്‍വലിക്കണണെന്ന ഹരിത ട്രൈബ്യൂണല്‍
വിധിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
10 വര്‍ഷം പഴകിയ വാഹനങ്ങള്‍ പിന്‍വലിക്കണമെന്നും പുതിയ 2,000 സിസിക്ക്
മുകളിലുള്ള സീഡല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നുമായിരുന്നു ഹരിത
ട്രൈബ്യൂണല്‍ വിധി. എന്നാല്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന
വിധി ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. വിധിക്കെതിരേ
സര്‍ക്കാര്‍ അപ്പീലിന് പോകാനിരിക്കേയാണ് പണിമുടക്ക്
പ്രഖ്യാപിച്ചിരിക്കുന്നത്.