ലക്‌നൗ: ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. മായാവതിയുടെ ബിഎസ്പിക്ക് അപ്രതീക്ഷിത മുന്നേറ്റം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം മണ്ഡലമായ വാരണാസി അടക്കമുള്ളവയില്‍ ബി.ജെ.പി തോറ്റു. വാരണാസിയിലെ 58 സീറ്റുകളില്‍ എട്ടെണ്ണം മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.
ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മണ്ഡലമായ ലക്‌നൗവിലെ ഫലം പ്രഖ്യാപിച്ച 28 സീറ്റുകളില്‍ ബി.ജെ.പി വിജയിച്ചത് നാലെണ്ണത്തില്‍ മാത്രം. കേന്ദ്രമന്ത്രി കല്‍രാജ് മിശ്രയുടെ മണ്ഡലമായ ദിയോറിയയില്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച 56 സ്ഥാനാര്‍ഥികളില്‍ ഏഴുപേര്‍ മാത്രം വിജയിച്ചു.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ ആയാണ് പഞ്ചായത്തു തിരഞ്ഞെടുപ്പിനെ രാഷ്ട്രീയപ്പാർട്ടികൾ കാണുന്നത്. കഴിഞ്ഞവര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം നേടിയിരുന്നു.
പരാജയം വിലയിരുത്താൻ ബിജെപി സംസ്ഥാന നേതൃയോഗം സംസ്ഥാന അധ്യക്ഷൻ ഓം മാഥൂർ നാളെ ലക്നൗവിൽ വിളിച്ചുചേർത്തിട്ടുണ്ട്.