കൊച്ചി: തൊടുപുഴ ന്യൂമാന്‍കോളേജ് അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഇന്ന് കോടതി പ്രതികളുടെ അഭിപ്രായം കേട്ടു. യാതൊരു പശ്ചാത്താപവും കാണിക്കാത്ത പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. തീവ്രവാദത്തിനെതിരേയുള്ള സന്ദേശം നല്‍കുന്നതാവണം വിധിയെന്നും എന്‍.ഐ.എ വാദിച്ചു.
പെട്ടെന്നുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്നും മറ്റ് തീവ്രവാദ സംഭവങ്ങളേപ്പോലെ ഈ സംഭവത്തെ കാണരുതെന്നും പ്രതിഭാഗം വാദിച്ചു. ഒരു വ്യക്തിക്കെതിരെയുള്ള ആക്രമണമായി വേണം ഇതിനെ കാണാനെന്നും പ്രതിഭാഗം വാദിച്ചു. വിശദമായ വാദം കേട്ടശേഷമാണ് ശിക്ഷാവിധി കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.കേസില്‍ 13 പ്രതികള്‍ക്കും വിധിയുടെ പകര്‍പ്പ് നല്‍കാനുള്ള കാലതാമസമാണ് കാരണം.