ദേര ഖാസി ഖാൻ:സഹോദരനാൽ കൊലചെയ്യപ്പെട്ട പാകിസ്ഥാൻ മോഡൽ ഖൺഡിൽ ബലോച്ചിന്റെ മൃതദേഹം ജന്മദേശമായ ദേര ഖാസി ഖാൻ ജില്ലയിലെ ഷാ സദ്ദാർദിൻ ഗ്രാമത്തിൽ സമുദായ ആചാരപ്രകാരം ഇന്നലെ ഖബറടക്കി. ഖൺഡിലിന്റെ സംസ്‌കാരച്ചടങ്ങിൽ വലിയ ഒരു സംഖ്യ ജനം പങ്കെടുത്തു. പിതാവ്,അമ്മ,സഹോദരങ്ങൾ, വിവാഹിതരായ രണ്ടു സഹോദരികൾ, അടുത്ത ബന്ധുക്കൾ എന്നിവരും പങ്കെടുത്തതായി ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
ഖൺഡിൽ എനിക്ക് മകളല്ല മകനായിരുന്നു. അവളിലൂടെ എനിക്കു എന്റെ മകനെയാണ് നഷ്ടപ്പെട്ടത്. കൊലയാളി വസീം ഉൾപ്പെടെ കുടുംബത്തിലെ എല്ലാപേരേയും അവൾ വളരെയധികം സഹായിച്ചിരുന്നു എന്നും കൊലയാളി മകൻ വസിമിനെതിരെ കേസ്സു നടത്തുമെന്നും ഖൺഡിലിന്റെ പിതാവ് മുഹമ്മദ് അസീം മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ പെട്ടെന്നുള്ള വളർച്ചയിലും അവൾ കുടുംബത്തെ സഹായിക്കുന്നതിലും മകൻ അസ്വസ്ഥനായിരുന്നു എന്നും മുഹമ്മദ് അസീം പറഞ്ഞുതായി റിപ്പോർട്ട്.