ആലപ്പുഴ:സി പി എമ്മിലേക്ക് പോകാനുള്ള കെ. ആര്‍. ഗൗരിയമ്മയുടെ മോഹങ്ങൾക്ക് തിരിച്ചടി. കെ.ആര്‍ ഗൗരിയമ്മയുടെ ജെ.എസ്.എസ് സി.പി.എമ്മില്‍ ലയിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറി. ആലപ്പുഴയില്‍ ചേര്‍ന്ന പാര്‍ട്ടി സെന്റര്‍ യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് തീരുമാനത്തിന് പിന്നില്‍.