ദുബായ്: വിവാദ നായകൻ ഷാഹിദ് അഫ്രീദി ട്വന്റി-20 പാക്കിസ്ഥാന്‍ നായകസ്ഥാനമൊഴിഞ്ഞു. ടീ20 മത്സരത്തിനിടെ ഇന്ത്യയെ പുകഴ്ത്തിയതിന്റെ പേരിൽ നാട്ടുകാരുടെ വിമര്ശനം ഏറ്റുവാങ്ങിയ അഫ്രിദിയുടെ നായകസ്ഥാനം തെറിക്കുമെന്ന് നേരത്തെ ഉറപ്പായിരുന്നു. ലോകകപ്പിൽ ടീം സെമി കാണാതെ പുറത്തായതും മറ്റൊരു കാരണമായി.
രാജ്യത്തിനായി തനിക്ക് ആവുംവിധം കളിച്ചു. ക്രിക്കറ്റിന്റെ മൂന്നു
ഫോര്‍മാറ്റിലും രാജ്യത്തെ നയിക്കാന്‍ സാധിച്ചത് വലിയ ബഹുമതിയായി
കാണുന്നുവെന്നും വിരമിക്കല്‍ വാര്‍ത്താക്കുറിപ്പില്‍ അഫ്രീദി പറഞ്ഞു. ട്വന്റി-20യില്‍ തുടര്‍ന്നും കളിക്കുമെന്നും അഫ്രീദി വ്യക്തമാക്കി.
നേരത്തെ ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍നിന്നു അഫ്രീദി വിരമിച്ചിരുന്നു.