തിരുവനന്തപുരം:തിരുവനന്തപുരം പ്രസ്ക്ലബ് ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ്. അടുത്തമാസം ജേർണലിസം കോഴ്സുകളുടെ അഡ്മിഷൻ പൂർത്തിയാകുമ്പോൾ കേരളചരിത്രത്തിലാദ്യമായി ഒരു ട്രാൻസ് ജെൻഡർ പഠിക്കാനുണ്ടാകും. ഇന്ന് പ്രസ് ക്ലബിൽ അതിന്റെ പ്രഖ്യാപനം ഉണ്ടായി. പി അഭിജിത്തിന്റെ അവളിലേക്കുള്ള ദൂരത്തിന്റെ പ്രദര്ശനോദ്ഘാടന ചടങ്ങിൽ സംസാരിച്ച മുൻ പ്രസ് ക്ലബ് സെക്രട്ടറി എസ് എൽ ശ്യാം ട്രാൻസ് ജെൻഡർ കമ്മ്യുണിറ്റിയിലെ നേഹയ്ക്കാണ് അഡ്മിഷൻ കൊടുക്കാൻ തീരുമാനിച്ചതെന്ന് അറിയിച്ചു. നേഹയും ചടങ്ങിനെത്തിയിരുന്നു.
നേഹകഴിഞ്ഞ സെപ്റ്റമ്പറിൽ പി അഭിജിത്തിന്റെ ട്രാൻസ് ഫോട്ടോ ഡോക്കുമെന്ററി പ്രകാശന ചടങ്ങിലാണ് ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്ന് ഒരാൾക്ക് പ്രസ്ക്ലബിൽ സൗജന്യ പഠനത്തിന് അവസരം ഒരുക്കുമെന്ന് സെക്രട്ടറി ആയിരുന്ന ശ്യാം പറഞ്ഞത്. അതിപ്പോൾ യാഥാർഥ്യമാകുന്നതിന്റെ ചാര്യതാർത്ഥത്തിലാണ് പ്രസ് ക്ലബ്.