തിരു:ജിജ്ഞാസ ദേശീയ ആയുര്‍വേദ സെമിനാറിന് തിരി തെളിഞ്ഞു. ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ജെ പി നദ്ദ വിളക്കു തെളിച്ചു സെമിനാര് ഉദ്ഘാടനം ചെയിതു. ഒര്‍ഗനിസിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ:ശങ്കരന്‍ കുട്ടി അധ്യക്ഷനായിരുന്നു. എ ബി വി പി യുടെ നാഷണല്‍ ജോയിന്റ് ഒര്‍ഗനസിങ്ങ് സെക്രട്ടറി കെ എന്‍ രഘുനന്ദനെ ചടങ്ങില്‍ ആദരിച്ചു. ജിജ്ഞാസ 2015 ജനറല്‍ സെക്രട്ടറി ഡോ ജെ രാധാകൃഷ്ണന്‍ സ്വാഗതവും, ടി ജെ വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. 12 വരെയാണ് സെമിനാര്‍.
എട്ടിന് വൈകുന്നേരം ജിജ്ഞാസയുടെ ഭാഗമായ ഹെൽത്ത് എക്‌സ്‌പോയുടെ ഉദ്ഘാടനം കനകകുന്നില്‍ സംസ്ഥാന ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിച്ചിരുന്നു. 15 നു പ്രദര്‍ശനം അവസാനിക്കും. വിവിധ ആയുര്‍വേദ ചികിത്സകള്‍, ഉപകരണങ്ങള്‍, ഔഷധച്ചെടികള്‍,അനാട്ടമി എന്നിവയുടെ വിപുലമായ പ്രദര്‍ശനം, സാംസാരിക പരിപാടികള്‍ എന്നിവയാണ് ഹെല്‍ത്ത് എക്‌സ്‌പൊയുടെ ആകര്‍ഷണീയത.