NEWS30/05/2015

അമേരിക്കക്ക് ക്യൂബ ഇനി ഭീകരവാദിയല്ല

ayyo news service

വാഷിങ്ടണ്‍:ഭീകരവാദ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് അമേരിക്ക ക്യൂബയെ ഒഴിവാക്കി. ഇരു രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ നടപടി.

ക്യൂബയ്ക്കുമേല്‍ യുഎസ് ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിച്ചേക്കും. വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന എംബസികളും തുറന്നുപ്രവര്‍ത്തിക്കും.

നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചത് കൊണ്ടാണ് ക്യൂബയെ ഭീകരത പിന്തുണക്കുന്ന ഭരണകൂടങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു.

1982 ലാണ് അമേരിക്ക ക്യൂബയെ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും കമ്യൂണിസ്റ്റ് സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു എന്നു ആരോപിച്ചായിരുന്നു ഇത്.

ക്യൂബയെ ഭീകരവാദ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ബറാക് ഒബാമ ആവശ്യപ്പെട്ടിരുന്നു.


Views: 1452
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024