വാഷിംഗ്ടണ്‍: അമേരിക്കയുടെ 45–ാം പ്രസിഡന്റായി വിവിവാദങ്ങളെ തോൽപ്പിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. 70 കാരനായ ട്രംപ് 289 ഇലക്ടറല്‍ വോട്ടുകള്‍ നേടി യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം പ്രസിഡന്റായിട്ടാണ് വിജയിച്ചത്. ഡെമോക്രാറ്റിക് പക്ഷത്തെ എതിര്‍ സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ് 218 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് നേടിയത്. ട്രംപിന് 48 ശതമാനം വോട്ടുകളും ഹിലരിക്ക് 47 ശതമാനം വോട്ടുകളം നേടാനായി. ആകെയുള്ള 538 ഇലക്ട്രല്‍ കോളേജില്‍ 270 പേരുടെ വോട്ട് ലഭിച്ചതോടെ ട്രംപിന്റെ വിജയം ഔഗദ്യാഗികമായി.
സെനറ്റിലും റിപ്‌ളബിക്കന്‍ പാര്‍ടി വിജയിച്ചു. റിപ്പബ്‌ളിക്കന്‍ പാര്‍ടി 51 സീറ്റും ഡെമോക്രാറ്റിക് പാര്‍ടി 47സീറ്റും നേടി.യുഎസ് ഹൌസിലും റിപ്പബ്‌ളിക്കന്‍ പാര്‍ടിക്കാണ് മുന്‍തുക്കം.
പെന്‍സില്‍വാനിയ, ഫ്‌ളോറിഡ, ടെക്‌സസ്, ഇന്‍ഡ്യാന, നോര്‍ത്ത് കാരലൈന, ഒഹായോ,
ജോര്‍ജിയ, യൂട്ടാ, ഓക്ലഹോമ, ഐഡഹോ, വയോമിങ്, നോര്‍ത്ത് ഡെക്കോഡ, സൗത്ത്
ഡെക്കോഡ, നെബ്രാസ്‌ക, കാന്‍സസ്, അര്‍കന്‍സ, വെസ്റ്റ് വെര്‍ജീനിയ, ടെനിസി,
മിസിസിപ്പി, കെന്റക്കി, സൗത്ത് കാരലൈന, അലബാമ, ലൂസിയാന, മോണ്ടാന, മിസോറി, എന്നീ സ്റ്റേറ്റുകളിലാണ് ട്രംപിന് വിജയം.
കലിഫോര്‍ണിയ, വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, ഓറിഗോണ്‍, നെവാഡ,
ഹവായ്, കൊളറാഡോ, വെര്‍ജീനിയ, ന്യൂ മെക്‌സിക്കോ, ഇല്ലിനോയ്, മേരിലാന്‍ഡ്,
ഡെലവെയര്‍, റോഡ് ഐലന്‍ഡ്, കനക്ടികട്ട്, വെര്‍മോണ്ട്, മാസച്യുസിറ്റ്‌സ്.
കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവ ഹിലരിക്കൊപ്പം നിന്നു
ജനുവരിയില്‍ നടക്കുന്ന അമേരിക്കന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍വച്ചാവും ഇലക്ടറല്‍ കോളേജിലെ വോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നതും ഫലപ്രഖ്യാപനം നടത്തുന്നതും. 2017 ജനുവരി ആറിനാണ് ഇക്കുറി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം. അമേരിക്കന്‍ സെനറ്റിന്റെ അധ്യക്ഷനായ നിലവിലെ വൈസ് പ്രസിഡന്റാണ് സംയുക്ത സമ്മേളനം നിയന്ത്രിക്കുന്നതും വോട്ടെണ്ണലിന്റെ ഫലപ്രഖ്യാപനം നടത്തുന്നതും.