തിരുവനന്തപുരം: 900 ബസ്സുകൾ നിരത്തിലിറക്കാനുള്ള നടപടികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം താന്നെ ജീവക്കാരുടെ അധ്വാനഭാരം. ലഘുകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.. അതിനാവശ്യം ആധുനിക ഉപകരണങ്ങളാണ്. കാലം മാറി ആ കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ആധുനികമായ ഉപകരണങ്ങൾ വേണം , അത്തരം കാര്യങ്ങളെല്ലാം ഉൾക്കൊണ്ട്കൊണ്ട് ജീവനക്കാരുടെ അദ്ധ്വാനഭാരത്തിൽ വലിയ ഒരു കുറവ് ഉണ്ടാക്കാന്കഴിയുമെന്ന് മുഖ്യമന്തി പിണറായി വിജയൻ പറഞ്ഞു. കെഎസ്ആർടി എംപ്ലോയിസ് അസോസിയേഷൻ(സിഐടിയൂ) സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതോടൊപ്പം തന്നെ വലിയ പൊതുമേഖല സ്ഥാപനമായി വലുത് എന്നതിൽ മാത്രമായാൽ പോരാ അതിന്റെ കാര്യക്ഷമതയിലും വലുതാകണം. അത് എണ്ണത്തെ ആശ്രയിച്ചല്ല മികവിനെ ആശ്രയിച്ചാണിരിക്കുന്നത്. അതിനു വേണ്ടത് പ്രഫഷനുകളാണ്. അവിടെയാണ് പ്രൊഫെഷണൽ ചിന്ത എന്ന മാനേജുമെന്റ് സമ്പ്രദായത്തെക്കുറിച്ച് സാധാരണ പറഞ്ഞു വരാറുള്ളത്. ഇവിടെ ആ പ്രഫഷണൽ രീതി നമുക്കും ഒഴിച്ചുകൂടാത്തതാണ്. പ്രൊഫെഷനലുകൾ മാത്രമല്ല ഇത്തരം സ്ഥാപനത്തിൽ ഉയർന്ന റാങ്കിലുള്ള ടെക്‌നോ ക്രാറ്റുകളും ഉൾപ്പെടും. അപ്പോൾ അങ്ങനെ സ്ഥാപനത്തെ നല്ല രീതിയിൽ അഭിവൃദ്ധിപ്പെടുത്തുവാനുള്ള നടപടികളാണ് തീരുമാനിച്ചുകൊണ്ടിരിക്കുന്നത്.
അതോടൊപ്പംതന്നെ സംസ്ഥാനത്താകെ വ്യാപിച്ചു കിടക്കുന്ന ഒരു സഥാപനമാണിത്. അങ്ങനെ ഒരു സ്ഥാപനമാകുമ്പോൾ എവിടെ എന്ത് നടന്നാലും മാനേജ്മെന്റിന് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയണം. അതിനു വേണ്ടത് കാര്യക്ഷമമായ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റമാണ്. അതിനു സമ്പൂർണ കമ്പ്യൂട്ടർ വത്കരണം നടക്കണം. അതോടൊപ്പം തന്നെ ഇതിനുതകുന്ന നടപടികൾ ഈ സ്ഥാപനത്തിനകത്ത് സ്വീകരിക്കേണ്ടതായിട്ടുണ്ട്. അങ്ങനെ വന്നാൽ കോർപറേഷനെ സംബന്ധിച്ചുള്ള വിവരങ്ങൾ വിരൽ തുമ്പിൽ ലഭ്യമാകും. അപ്പോൾ ഒരു ഭാഗത്ത് കോർപറേഷന്റെ കാര്യക്ഷമത വലിയ തോതിലുയരും. അതോടൊപ്പം തന്നെ വരുമാനം നല്ല രീതിയിൽ വർധിക്കും. വരുമാനം വർധിക്കുക മാത്രമല്ല വരുമാന ചോർച്ച എന്തെങ്കിലും ഉണ്ടെങ്കിൽ അത് തടയാനും സാധിക്കും.
ഇവിടെ പെൻഷൻകാരുടെ പ്രശനം ഇപ്പോഴും നിലനിൽക്കുകയാണ്. ഈ പ്രശ്‌നത്തിൽ നേരത്തെതന്നെ സർക്കാർ ഒരു വാക്ക് നൽകിയിരുന്നു. പെൻഷന്റെ പകുതി സർക്കാർ നല്കുമെന്നുള്ളതായിരുന്നു അത്. എന്നാൽ ഇപ്പോഴും പ്രശ്‌നം ബാക്കി കിടക്കുന്നുണ്ട്. ഒരു കാര്യം അസന്നിഗ്ധമായി വ്യക്തമാക്കാൻ ഈ അവസരം ഉപയോഗിക്കുകയാണ്. അത്. ഈ പ്രശ്‌നത്തിൽ ശാശ്വതമായ പരിഹാരം തന്നെ ഉണ്ടാക്കുമെന്നാണ്. നാം കാണേണ്ടത്. ഈ പ്രശനങ്ങളുടെയൊക്കെ ഭാഗമായി ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ നിങ്ങൾ ഇപ്പോൾ അനുഭവിക്കേണ്ടിവരുന്നുവെങ്കിൽ അത് സ്ഥായിയുള്ളതല്ല താത്കാലികമായുള്ളതാണ് നമ്മുടെ സ്ഥാപനം അഭിവൃദ്ധിപ്പെടുന്നമുറയ്ക്ക് അതിനെല്ലാം പരിഹാരമുണ്ടാകും അർക്കും ഒരാവിലാതിയും ഉണ്ടാകാത്തരീതിയിലുള്ള വ്യവസ്ഥകളിലൂടെയും സമ്പ്രദായങ്ങളിലൂടെയും മുന്നോട്ടു പോകാൻകഴിയും എന്നാണ് ഈ ഘട്ടത്തിൽ അറിയിക്കാനുള്ളത്.
അങ്ങനെ വന്നാൽ ഇന്നത്തെ നിലയിൽ നിന്ന് മാറ്റം വരും .ഇന്ന് നിങ്ങൾ ജീവനക്കാർ എന്തോ ഒരു ചെറിയ പുറകിൽ നിൽക്കേണ്ടവരാണ്. ഈ പറയുന്ന അവസ്ഥ വരുമ്പോൾ കേരളത്തിലെ ഏതു സ്ഥാപനത്തിൽ ജോലിചെയുന്നവരെക്കാളും തല ഉയർത്തി നിൽക്കാൻ നിങ്ങൾക്ക് സാധിക്കും. ആരുടേയും മുന്നിലും തല കുനിക്കേണ്ടി വരില്ല കാരണം ഏറ്റവും മികച്ച ഒരു സ്ഥാപനത്തിൽ തൊഴിൽ എടുക്കുന്നവരാണ് ഞങ്ങൾ എന്ന് തല ഉയർത്തിക്കൊണ്ട് നിൽക്കാൻ കഴിയുന്നവരായി നിങ്ങൾ എല്ലാവരും മാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംഘടനയുടെ പ്രസിഡണ്ട് വൈക്കം വിശ്വൻ അധ്യക്ഷം വഹിച്ചു.