NEWS08/12/2016

ചലച്ചിത്രമേള:പാസ് വിതരണം തുടങ്ങി:13,000 ഡെലിഗേറ്റുകൾ,13 തീയറ്ററുകൾ

ayyo news service
തിരുവനന്തപുരം:ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കുള്ള ഡെലിഗേറ്റ് പാസുകളുടെ വിതരണം പ്രമുഖ ചലച്ചിത്രനടിയും ചലച്ചിത്ര അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ മഞ്ജുവാര്യര്‍ക്ക് പാസും മീഡിയാ കിറ്റും നല്‍കി സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. ഇന്നുമുതല്‍ (ഡിസംബര്‍ എട്ട്) ടാഗോര്‍ തിയറ്ററിലെ കൗണ്ടറില്‍നിന്ന് ഡെലിഗേറ്റുകള്‍ക്ക് പാസുകള്‍ വിതരണം ചെയ്യും. ഭിന്ന ലിംഗക്കാര്‍ക്കുള്ള പാസുകളുടെ വിതരണോദ്ഘാടനം നടിയും ആക്ടിവിസ്റ്റുമായ ശീതള്‍ ശ്യാമിനു പാസും മീഡിയാ കിറ്റും നല്‍കി മഞ്ജു വാര്യര്‍ നിര്‍വഹിച്ചു.

പതിമൂന്നു തിയറ്ററുകളിലായി ഒമ്പതിനായിരം പേര്‍ക്കാണ് സിനിമ കാണാന്‍ സൗകര്യമുള്ളത്. പ്രതിനിധികളടക്കം 13,000  പേരുണ്ടാകും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 2,500 പേര്‍ക്ക് സിനിമ കാണാനുള്ള സൗകര്യമൊരുക്കിയിട്ടു ണ്ട്. വൈകുന്നേരം 6, 8, 10 എന്നീ സമയങ്ങളിലാണ് പ്രദര്‍ശനങ്ങള്‍. ജൂറി അംഗങ്ങള്‍ക്കും അതിഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി ഇത്തവണ പ്രത്യേകം തീയേറ്ററും സജ്ജമാക്കിയിട്ടുണ്ട്. 

അഫ്ഗാന്‍ ചിത്രമായ പാര്‍ട്ടിംഗ് ആണ് ഉദ്ഘാടന ചിത്രം.  62 രാജ്യങ്ങളില്‍ നിന്ന് 185 ചിത്രങ്ങളാണ് ഇന്ത്യന്‍ സിനിമ ഇപ്പോള്‍, മലയാള സിനിമ ഇന്ന്, ലോക സിനിമ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 15 സിനിമകളും ലോക സിനിമാ വിഭാഗത്തില്‍ 81 സിനിമകളും പ്രദര്‍ശിപ്പിക്കും. മികച്ച ചിത്രങ്ങളാണ് മേളയിലുള്ളത്. കുടിയേറ്റമാണ് മേളയുടെ കേന്ദ്രപ്രമേയം. വെള്ളിയാഴ്ച വൈകുന്നേരം 6 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അദ്ധ്യക്ഷത വഹിക്കും.








Views: 1611
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024