NEWS30/10/2016

15000 സ്‌കൂളുകളെ കൂട്ടിയിണക്കി 'സ്‌കൂള്‍ വിക്കി' നവംബർ 1 ന്

ayyo news service
തിരുവനന്തപുരം:സംസ്ഥാനത്തെ ഒന്ന് മുതല്‍ പന്ത്രണ്ടു വരെയുള്ള പതിനയ്യായിരത്തോളം സ്‌കൂളുകളെ കൂട്ടിയിണക്കി ഐ.ടി@സ്‌കൂള്‍ പ്രോജക്ട് തയ്യാറാക്കുന്ന 'സ്‌കൂള്‍ വിക്കി ' (www.schoolwiki.in) കേരളപ്പിറവി ദിനത്തില്‍ (നവംബര്‍ ഒന്നിന്) സജ്ജമാകും. വിക്കിപീഡിയ മാതൃകയില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും പൊതുജനകളുടേയുമെല്ലാം പങ്കാളിത്തത്തോടെയുള്ള ഉള്ളടക്ക ശേഖരണമാണ് പൂര്‍ണമായും മലയാളത്തില്‍ തയ്യാറാക്കിയ 'സ്‌കൂള്‍വിക്കി' യുടെ സവിശേഷത. ഓരോ വിദ്യാലയങ്ങളും അവരെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങളും അതാത് സ്‌കൂളിന്റെ ചരിത്രവും സ്‌കൂള്‍ വിക്കിയില്‍ ചേര്‍ക്കാവുന്നതും നിലവിലുള്ളത് പുതുക്കാവുന്നതുമാണ്. പ്രമുഖരായ പൂര്‍വവിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍ മാപ്പ്, സ്‌കൂള്‍ വെബ്‌സൈറ്റ്, ബ്ലോഗുകള്‍, വിവിധ ക്ലബ്ബുകള്‍, ക്ലാസ് മാഗസിനുകള്‍, സ്‌കൂളുകളില്‍ നടക്കുന്ന ദിനാചരണങ്ങള്‍, ആഘോഷങ്ങള്‍, വിവിധ മേളകള്‍ എന്നിങ്ങനെയുള്ള വിവരങ്ങളോടൊപ്പം ഇവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമെല്ലാം സ്‌കൂള്‍ വിക്കിയില്‍ നല്‍കാം.

മികച്ച രീതിയില്‍ സ്‌കൂള്‍ വിക്കി പരിപാലിക്കുന്ന സ്‌കൂളുകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പറഞ്ഞു . സ്‌കൂള്‍വിക്കിയില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പരിശീലനം നല്‍കാനും തിരുത്തലുകള്‍ നിരീക്ഷിക്കാനും ആവശ്യമായ പിന്തുണനല്‍കാനുമായി വിദ്യാഭ്യാസ ജില്ല തിരിച്ചു അഡ്മിനുകളുടെ സേവനവും ലഭ്യമാക്കാനും സംവിധാനം ഒരുക്കിയതായി ഐ ടി @ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.
 
2009 കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിച്ച സ്‌കൂള്‍വിക്കി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ജീവാവസ്ഥയില്‍ ആയിരുന്നു. ഇതാണ് മലയാളം വിക്കിപീഡിയാ പ്രവര്‍ത്തകരുടെ കൂടി സഹകരണത്തോടെ സമഗ്രമായി പരിഷ്‌ക്കരിച്ച് ഐ.ടി@സ്‌കൂള്‍ നടപ്പാക്കുന്നത്. വിക്കിമീഡിയ ഫൗൺഡെയ്ഷൻ  തയാറാക്കിയ വിക്കിമീഡിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് സ്‌കൂള്‍ വിക്കി തയാറാക്കിയിരിക്കുന്നത്.




Views: 1640
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024