ഹൈദരാബാദ്: തെലങ്കാനയിലും ആന്ധ്രപ്രദേശിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വീശുന്ന ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 233 ആയി.
തെലങ്കാനയില്‍ 128ഉും ആന്ധ്രയില്‍ 95 പേരും മരിച്ചതായാണ് ഔദ്യോഗിക വിവരം. മെയ് 18 മുതല്‍ ഇന്നലെവരെയുള്ള കണക്കാണിത്. ഇരു സംസ്ഥാനങ്ങളിലും ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഹൈദരാബാദ്, ഖമ്മം, നല്‍ഗോണ്ട, രാമഗുണ്ടം എന്നിവിടങ്ങളില്‍ ചൂട് 47 ഡിഗ്രി സെല്‍ഷ്യസ് കടന്നു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ 10 വര്‍ഷത്തിടെ ഇതാദ്യമായാണ് താപനില ഇത്രയും ഉയരുന്നത്. സൂര്യതാപമേറ്റു മരിച്ചവരില്‍ ഭൂരിഭാഗവും കര്‍ഷകരാണ്. ചൂട് 49 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.