സ്വാഗതസംഘം ഓഫീസ് കൊച്ചുപ്രേമന്‍ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളിലായി നടക്കുന്ന ഗണേശോത്സവ ആഘോഷങ്ങളുടെ സംസ്ഥാനതല സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തൂ. പുളിമൂട് അംബുജവിലാസം റോഡിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.
ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വട്ടിയൂര്‍ക്കാവ് മധുസൂദനന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചലച്ചിത്രതാരം കൊച്ചുപ്രേമന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി പ്രസിഡന്റ് രാജശേഖരന്‍നായര്‍ (ഉദയസമുദ്ര), ട്രസ്റ്റ് മുഖ്യകാര്യദര്‍ശി എം.എസ് ഭുവനചന്ദ്രന്‍, പി.എസ്.സി മുന്‍അംഗം അഡ്വ: വി.എസ് ഹരീന്ദ്രനാഥ്, വെണ്‍പകര്‍ ക്ഷേത്രം പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍, വെള്ളനാട് ഭഗവതിക്ഷേത്രം മേല്‍ശാന്തി കണ്ണന്‍പോറ്റി, തമിഴ് വിശ്വകര്‍മ്മ സമൂഹം ജില്ലാസെക്രട്ടറി വി.എം. രംഗന്‍, തുടങ്ങിയവര്‍ സംസാരിച്ചൂ . വെള്ളാര്‍ സന്തോഷ് സ്വാഗതവും, ഒറ്റശേഖരമംഗലം കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞൂ. ഓഫീസ് നമ്പര്‍ : 8848488835