തിരുവനന്തപുരം: മുഖ്യ വിവരാവകാശ കമ്മീഷണറായി മുന്‍ ഡിജിപി വിന്‍സന്‍ എം. പോള്‍ അടുത്തയാഴ്ച ചുമതലയേല്‍ക്കും. വിന്‍സന്‍ എം. പോളിനെ നിയമിക്കണമെന്ന സര്‍ക്കാരിന്റെ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതിനാലിണിത് . മൂന്നു തവണ സര്‍ക്കാരിനോടു വിശദീകരണം തേടിയശേഷമാണു മുന്‍ വിജിലന്‍സ്
ഡയറക്ടറായിരുന്ന വിന്‍സന്‍ എം. പോളിന്റെ നിയമനം ഗവര്‍ണര്‍ അംഗീകരിച്ചത്.
ഏപ്രില്‍ 28 മുതല്‍ ഒരാഴ്ച ഗവര്‍ണര്‍ സംസ്ഥാനത്ത് കാണില്ല. ഇതിനു
മുന്‍പ് സത്യപ്രതിജ്ഞ ചെയ്യാന്‍ വിന്‍സന്‍ എം. പോളിനു ഗവര്‍ണര്‍ ജസ്റ്റീസ്
പി. സദാശിവം നിര്‍ദേശം നല്‍കി. 23നാണു നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷണര്‍
സിബി മാത്യൂസിന്റെ കാലാവധി പൂര്‍ത്തിയാകുന്നത്.
അതേസമയം, മറ്റ് അഞ്ചു വിവരാവകാശ കമ്മീഷണര്‍മാരുടെ ശിപാര്‍ശയ്ക്കു ഗവര്‍ണറുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഇവര്‍ക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കാത്ത സാഹചര്യത്തിലാണിത്.