തൃശൂര്‍:കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പിന്നോട്ടെടുത്ത വോള്‍വോ ബസ് നിയന്ത്രണം വിട്ട് മുന്നോട്ടു ബസ് കാത്തുനില്‍ക്കുന്നവര്‍ക്കിടയിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്കു പരുക്കേറ്റു.
സര്‍വീസിന് തയാറെടുക്കുന്നതിനിടെ പാഞ്ഞു കയറുകയായിരുന്നു. ഇന്നു രാവലെ 9.15 നായിരുന്നു അപകടം. മരിച്ചവരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച രണ്ടുപേരും പുരുഷന്മാരാണ്
സംഭവത്തില്‍ ഡ്രൈവറെയും കണ്ടക്ടറേയും പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂരില്‍ നിന്ന് പാലക്കാട്ടേക്ക് സര്‍വീസ് നടത്തേണ്ട കെഎസ്ആര്‍ടിസി എസി ലോ ഫ്ലോർ ബസാണ് അപകടമുണ്ടാക്കിയത്.