ന്യൂഡല്‍ഹി: ധോണിക്കു കരിയറില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. പല
സുപ്രധാനമായ ടൂര്‍ണമെന്റുകളിലും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ അദേഹത്തിനു
കഴിഞ്ഞു. ഇതൊന്നും മറക്കാന്‍ സാധിക്കില്ല, അതിനാൽ ക്രിക്കറ്റില്‍ നിന്നു എപ്പോള്‍ വിരമിക്കണമെന്നു തീരുമാനിക്കാനുള്ള അവസരം ധോണിക്കു നല്‍കണമെന്നു മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദീന്‍ അഭിപ്രായപ്പെട്ടു. ഗാംഗുലിയുടെ അഭിപ്രായത്തെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ ധോണിക്ക് അര്‍ഹിക്കുന്ന അവസരം നല്‍കണമെന്നും അസ്ഹറുദീന്‍ പറഞ്ഞു.