തിരുവനന്തപുരം: എസ്.എ.ടി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച മൂന്നുവയസ്സുകാരി അഞ്ജന അഞ്ജനയുടെ കരളും വൃക്കകളും കോര്‍ണിയകളുമാണ് ദാനം ചെയ്തത്. തിരുവനന്തപുരത്തെ കിംസില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചുവയസ്സുകാരനാണ് കരളും വൃക്കകളും നല്‍കി. കേരളത്തിലെ അവയവദാതാക്കളില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി യാണ് അഞ്ജന. കരകുളം ഏണിക്കര സ്വദേശി അജിത്തിന്റെ മകളാണ് അഞ്ജന.
ശനിയാഴ്ച രാത്രി 11 മണിക്കാണ് അഞ്ജനയുടെ ശരീരത്തില്‍ നിന്ന് അവയവങ്ങള്‍ പുറത്തെടുക്കുന്ന ശസ്ത്രക്രിയ തുടങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെ അവയവങ്ങള്‍ പൂര്‍ണ്ണമായും വേര്‍തിരിച്ചെടുത്തു. തുടര്‍ന്ന് അവയവങ്ങള്‍ കിംസിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയില്‍ കഴിയുന്ന അഞ്ചുവയസ്സുകാരന്റെ ശസ്ത്രക്രിയ തുടരുകയാണ്.
വ്യാഴാഴ്ച വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ അഞ്ജന ബോധംകെട്ടുവീഴുകയായിരുന്നു. ഉടന്‍തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ മസ്തിഷ്‌കമരണം സംഭവിച്ചു. ബന്ധുക്കളുടെ ഉപദേശം സ്വീകരിച്ചാണ് മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തയാറായത്.