തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള ജയ്ഹിന്ദ് ടിവി ചെയര്‍മാന്‍ സ്ഥാനം കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ രാജിവച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും രാജിവച്ചിട്ടുണ്ട്. ജയ്ഹിന്ദിനുവേണ്ടി സീരിയൽ നിർമിച്ച് നൽകിയതിന്റെ പണം കിട്ടിയിട്ടില്ലെന്നും അതിനാൽ തനിക്ക് കോടതി കയറേണ്ടിവന്നാൽ ആത്മഹത്യ ചെയ്യുമെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞത് വിവാദമായിരുന്നു. അതാകാം സുധീരന്റെ രാജിക്ക് കാരണമായെതെന്നു അനുമാനിക്കാം.