ആലപ്പുഴ:എഡിജിപി ജേക്കബ് തോമസിനെ വിജിലൻസിൽ നിന്നു മാറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ആഭ്യന്തരവകുപ്പ് ഉത്തരവു നൽകിയിട്ടില്ല. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് വിജിലൻസിന്റെ വിശ്വാസ്യത തകർക്കാൻ ശ്രമം നടക്കുന്നു.വിജിലൻസിനെ മോശപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബാർ കോഴക്കേസിന്റെ അന്വേഷണ ചുമതല ജേക്കബ് തോമസിനു നൽകിയിട്ടില്ല. നൽകാത്ത ചുമതലയിൽനിന്ന് മാറ്റുന്നതെങ്ങനെയാണ്. വിൻസൺ എം. പോളിനാണ് അന്വേഷണ ചുമതലയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബാർ കോഴക്കേസിന്റെ അന്വേഷണചുമതലയിൽ നിന്ന് എഡിജിപി ജേക്കബ് തോമസിനെ മാറ്റിയെന്നായിരുന്നു റിപ്പോർട്ടുകള്‍.