ന്യൂഡല്‍ഹി:മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയന്‍ ആദ്യമായി ഡല്‍ഹിയില്‍ . രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയവരുമായി മുഖ്യമന്ത്രി ശനിയാഴ്ച കൂടിക്കാഴ്ച നടത്തും.
ഉപരാഷ്ട്രപതിയുമായാണ് ആദ്യ കൂടിക്കാഴ്ച. തുടർന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ സന്ദര്‍ശിക്കും. വൈകിട്ട് 4.10നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ച. അഞ്ചുമണിക്ക് ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ്ങിനെ കാണും. വൈകിട്ട് ആറിനാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായുള്ള കൂടിക്കാഴ്ച.
പകല്‍ 10.50ന് ഡല്‍ഹിയില്‍ വിമാനമിറങ്ങുന്ന മുഖ്യമന്ത്രിക്ക് വിമാനത്താവളത്തിലും തുടര്‍ന്ന് കേരള ഹൌസിലും വരവേല്‍പ്പൊരുക്കും. ഡല്‍ഹിയിലെ വിവിധ മലയാളി സാംസ്‌കാരിക സംഘടനകളും പിണറായി വിജയനു സ്വീകരണം
ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ പതിനൊന്നിനു മുഖ്യമന്ത്രിക്കു കേരള ഹൗസ്
ജീവനക്കാര്‍ സ്വീകരണം നല്‍കും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗത്തില്‍ പിണറായി പങ്കെടുക്കും.