തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
നടത്തിവരാറുള്ള ഗണേശോത്സവം ഈ വര്‍ഷം ഗണേശോത്സവം ആഗസ്റ്റ് 28 മുതല്‍
സെപ്റ്റംബര്‍ 5 വരെആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 5 വരെ സംസ്ഥാന
വ്യാപകമായി ആഘോഷിക്കും. ഗണേശോത്സവത്തിനു വേണ്ടിയുള്ള ഗണേശവിഗ്രഹങ്ങള്‍
ജില്ലയിലെ 4 കേന്ദ്രങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 3
മുതല്‍ 30 അടിവരെ വലിപ്പമുള്ള ഗണേശ വിഗ്രഹങ്ങളാണ്
തയ്യാറാക്കിയിരിക്കുന്നത്. രാജസ്ഥാന്‍, തമിഴ്‌നാട് (തഞ്ചാവൂര്‍)
എന്നിവിടങ്ങളില്‍ നിന്നുള്ള ശില്‍പികളാണ് വിഗ്രഹനിര്‍മ്മാണത്തിന് നേതൃത്വം
നല്‍കിയത്.
ത്രിമുഖഗണപതി, ശക്തിഗണപതി, തരുണഗണപതി,
വീരഗണപതി, ദൃഷ്ടിഗണപതി, ലക്ഷ്മിവിനായകന്‍, ബാലഗണപതി, ഹേരംബഗണപതി,
പഞ്ചമുഖഗണപതി തുടങ്ങി 32 രൂപഭാവങ്ങളിലും വക്രതുണ്ടന്‍, ഗജമുഖന്‍,
ഏകദന്തന്‍, വികടന്‍, മഹോദരന്‍, ലംബോദരന്‍ തുടങ്ങി എട്ട് അവതാരരൂപത്തിലും
ഉള്ള ഗണേശവിഗ്രഹങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. വിഗ്രഹങ്ങളുടെ
ആചാരപരമായ മിഴിതുറക്കല്‍ ചടങ്ങ് ആഗസ്റ്റ് 21 ചൊവ്വാഴ്ച നടക്കും.
തുറമുഖവകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങ് ഉദ്ഘാടനം
ചെയ്യും. മുന്‍ ഡി.ജി.പി റ്റി.പി. സെന്‍കുമാര്‍ മുഖ്യ അതിഥിയായി
പങ്കെടുക്കും.
പ്രകൃതിസിദ്ധമായ രീതിയില്‍ ചോക്ക്
പൗഡറും ചകിരിനാരും ഉപയോഗിച്ച് പ്രത്യേക മോള്‍ഡുകളിലാണ് വിഗ്രഹങ്ങള്‍
തയ്യാറാക്കിയിരിക്കുന്നത്. പ്രകൃതിജന്യമായ ചായക്കൂട്ടുകളാണ്
വിഗ്രഹങ്ങള്‍ക്ക് നിറം പകരാന്‍ ഉപയോഗിച്ചിട്ടുള്ളത്.
ആഗസ്റ്റ്
27 ന് വിവിധ ഗണേശോത്സവ മേഖലാ കമ്മിറ്റികള്‍ ഗണേശവിഗ്രഹങ്ങള്‍ ഏറ്റുവാങ്ങി
പ്രതിഷ്ഠാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്ന ഗണേശ വിഗ്രഹ വിളമ്പര ഘോഷയാത്ര
നടക്കും. 28-ാം തീയതി ജില്ലയിലെ 1008 കേന്ദ്രങ്ങളില്‍ പ്രതിഷ്ഠാ
കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഒന്‍പതപഒന്‍പത് ദിവസം
നീണ്ടുനില്‍ക്കുന്ന ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. രണ്ടു ലക്ഷം
വീടുകളില്‍ ഈ വര്‍ഷം ചെറിയ ഗണപതി വിഗ്രഹങ്ങള്‍ പൂജ ചെയ്യും. വീടുകളില്‍ പൂജ
ചെയ്യുന്നതിനുള്ള ചെറിയ വിഗ്രഹങ്ങളും ട്രസ്റ്റ് കമ്മിറ്റി
തയ്യാറാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് സര്‍വ്വ വിഘ്‌ന നിവാരണത്തിനും
ലോകക്ഷേമൈശ്വര്യത്തിനും ഗണേശമഹോത്സവ യജ്ഞവും പ്രത്യക്ഷഗണപതി പൂജയും
ദശദുരിത നിവാരണഹോമവും നടക്കും. ഒരു ലക്ഷത്തിയെട്ട് നാളികേരം
സമര്‍പ്പിച്ചുകൊണ്ടാണ് മഹാഗണേശോത്സവയജ്ഞം നടക്കുന്നത്. ചെങ്കല്‍ മാഹേശ്വരം
ശിവപാര്‍വ്വതി ക്ഷേത്ര ആചാര്യന്‍ മഹേശ്വരാനന്ദസരസ്വതി യജ്ഞത്തിന്റെ
ആചാര്യസ്ഥാനം വഹിക്കും.
സെപ്റ്റംബര്‍ അഞ്ചിന്
സാംസ്‌കാരിക സമ്മേളനത്തോടും നിമജ്ഞന ഘോഷയാത്രയോടുകൂടി ഗണേശോത്സവ ചടങ്ങുകള്‍
പൂര്‍ത്തിയാവും. ഘോഷയാത്രയോടനുബന്ധിച്ച് ട്രസ്റ്റ് കമ്മിറ്റി
ഏര്‍പ്പെടുത്തിയിരിക്കുന്ന ഗണേശപുരസ്‌ക്കാരവും ട്രസ്റ്റ് കണ്‍വീനര്‍
ആയിരുന്ന മിന്നല്‍ പരമശിവന്‍ നായരുടെ പേരിലുള്ള പ്രത്യേക പുരസ്‌ക്കാരവും
ചടങ്ങില്‍ വച്ച് വിതരണം ചെയ്യും. ഡോ. ജി മാധവന്‍ നായര്‍, സൂര്യ
കൃഷ്ണമൂര്‍ത്തി, ജി. രാജ്‌മോഹനന്‍, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ദിനേശ്
പണിക്കര്‍ എന്നിവടങ്ങിയ പുരസ്‌ക്കാര സമിതി ജേതാക്കളെ തെരഞ്ഞെടുക്കും