ധാക്ക: ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയെ 79 റണ്‍സിന് ബംഗ്ലാദേശ് തകര്ത്തു . ബംഗ്ലാദേശ് ഉയര്‍ത്തിയ 308 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46 ഓവറില്‍ 228 റണ്‍സിന് പുറത്തായി.
അരങ്ങേറ്റക്കാരനായ ഇടങ്കയ്യന്‍ പേസ് ബൗളര്‍ മുസ്റ്റാഫിസുര്‍ റഹ്മാന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ബംഗ്ലാദേശിന് അട്ടിമറി വിജയം സമ്മാനിച്ചത്. മുസ്റ്റാഫിസുറാണ് കളിയിലെ താരം.
സ്‌കോര്‍: ബംഗ്ലാദേശ് 49.4 ഓവറില്‍ 307ന് പുറത്ത്; ഇന്ത്യ 46 ഓവറില്‍ 228ന് പുറത്ത്.
ടോസ് നേടി ബാറ്റിങ് തിരുഞ്ഞെടുത്ത ക്യാപ്റ്റന്‍ മഷ്‌റാഫി മൊര്‍താസയുടെ തീരുമാനം ശരിവെച്ച് ഓപ്പണര്‍മാരായ സൗമ്യ സര്‍ക്കാരും(54) തമീം ഇഖബാൽ(66), ഷക്കീബ് അല്‍ ഹസന്റെ(52) സബ്ബീര്‍ റഹ്മാന്‍(41), നസീര്‍ ഹുസൈന്‍(34) എന്നിവരുെട പിന്തുണയും ഇന്ത്യക്കെതിരെ തങ്ങളുടെ ഏറ്റവും മികച്ച സ്‌കോറിലേക്ക് ബംഗ്ലാദേശിനെ നയിച്ചു.
അശ്വിൻ മൂന്നു വിക്കറ്റും ഭുവനേശ്വര്‍ കുമാര് ഉമേഷ് യാദവ് രണ്ടു വിക്കറ്റ് വീതവും നേടി
ഇന്ത്യയുടെ ടോപ് സ്‌കോറര്‍ രോഹിത് ശര്‍മ(63), അജിങ്ക്യ രഹാനെ(9), സുരേഷ് റെയ്‌ന(40), ജഡേജ(32), അശ്വിന്‍(0) എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയാണ് 20കാരനായ മുസ്റ്റാഫിസുര്‍ അരങ്ങേറ്റം സ്വപ്ന തുല്യമാക്കിയത്. ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയും(5) വിരാട് കോലിയും(1) പാടെ നിരാശപ്പെടുത്തി.