NEWS22/05/2015

ഹയര്‍ സെക്കന്‍ഡറി 4.57,വി.എച്ച്.എസ്.ഇ. 1.87 വിജയശതമാനത്തിന്റെ വര്‍ദ്ധന

ayyo news service

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറിക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിക്കും വിജയശതമാനത്തില്‍ വര്‍ദ്ധന.

ഹയര്‍ സെക്കന്‍ഡറി വിജയശതമാനം 83.96; മുന്‍ വര്‍ഷത്തേക്കാള്‍ 4.57 ശതമാനം കൂടുതല്‍. വി.എച്ച്.എസ്.ഇ. വിജയശതമാനം 1.87 ശതമാനം കൂടി 91.63 ആയി. ഹയര്‍ സെക്കന്‍ഡറിയില്‍നിന്ന് 2,88,362 പേരാണ് ഉന്നതപഠനത്തിന് അര്‍ഹരായത്. വി.എച്ച്.എസ്.ഇ.യില്‍ 25,384 പേര്‍ വിജയിച്ചു.  വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് പത്രസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.

ഹയര്‍ സെക്കന്‍ഡറിയില്‍ 10,839 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഇതില്‍ 8902 പേരും സയന്‍സ് പഠിച്ചവരാണ്. മുന്‍ വര്‍ഷം മുഴുവന്‍ എ പ്ലസ് നേടിയവരുടെ എണ്ണം 6783 ആയിരുന്നു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ കൂടുതല്‍ തിരുവനന്തപുരത്താണ്; 1248. വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോട് ജില്ലയിലാണ്; 87.05. ഏറ്റവും കുറവ് പത്തനംതിട്ടയിലും; 76.17.

59 സ്‌കൂളുകള്‍ മുഴുവന്‍ കുട്ടികളെയും വിജയിപ്പിച്ചു. ഇതില്‍ ഒമ്പത് സര്‍ക്കാര്‍ സ്‌കൂളും 10 എയ്ഡഡ് സ്‌കൂളും 33 അണ്‍ എയ്ഡഡ് സ്‌കൂളും ഏഴ് സ്‌പെഷല്‍ സ്‌കൂളും ഉള്‍പ്പെടുന്നു.

മുപ്പതില്‍ താഴെ വിജയശതമാനമുള്ള 23 സ്‌കൂളുണ്ട്. ഇതില്‍ അഞ്ചെണ്ണം മാത്രമേ സര്‍ക്കാര്‍ സ്‌കൂളുള്ളൂ.

151 കുട്ടികള്‍ക്ക് 1200ല്‍ 1200 മാര്‍ക്കും ലഭിച്ചു. ഇതില്‍ 150 പേര്‍ക്ക് ഗ്രേസ് മാര്‍ക്കുകൂടി കിട്ടിയപ്പോഴാണ് മുഴുവന്‍ മാര്‍ക്കും ലഭിച്ചത്.

ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയത് പട്ടം സെന്റ് മേരീസ് സ്‌കൂളാണ് 763 പേര്‍. വിജയശതമാനം 94.89. മലപ്പുറം ജില്ലയിലെ പാലമേട് എസ്.വി.  എം.എസ്.എം.  സ്‌കൂളുകളിലും 90 ശതമാനത്തിനുമേല്‍ വിജയമുണ്ട്.

ടെക്‌നിക്കല്‍ സ്‌കൂളില്‍ 74.80ഉം കലാമണ്ഡലം സ്‌കൂളില്‍ 90ഉം ഓപ്പണ്‍ സ്‌കൂളില്‍ 36.95ഉം ആണ് വിജയശതമാനം.

സര്‍ട്ടിഫിക്കറ്റ് ജൂണ്‍ ആദ്യവാരത്തോടെ നല്‍കിത്തീര്‍ക്കും. സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ എട്ട് മുതല്‍ 12 വരെ നടക്കും. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ ജൂണ്‍ ആറിനകം സ്‌കൂളില്‍ നല്‍കണം. ഈ വര്‍ഷം എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റിനൊപ്പം മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. അതിന് പ്രത്യേക ഫീസില്ല.




Views: 1407
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024