ബംഗളൂരു: സച്ചിന് തെണ്ടുല്‍ക്കര്‍ക്കൊപ്പം കളിക്കാനായതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമെന്ന് കുംബ്ലെ . ഇന്ത്യന്‍ ടീമിന്റെ പരിശീലകനാനായി തിരെഞ്ഞെടുത്ത ശേഷം സംസാരിക്കുകയായിരുന്നു കുംബ്ലെ. താന്‍ കളിച്ച 132 ടെസ്റ്റില്‍ ഒന്നോ രണേ് ടെസ്റ്റിലാണ് സച്ചിന് ഇല്ലാതിരുന്നത്, അതുകൊണ്ടുതന്നെ സച്ചിനോട് സഹോദരനെന്ന നിലയിലുള്ള ഒരുബന്ധമാണ് തനിക്കുള്ളതെന്ന് കുംബ്ലെ പറഞ്ഞു. തന്റെ കരിയറിന്റെ വളര്‍ച്ചയില്‍ മുന്‍ നായകന് മുഹമ്മദ് അസ്ഹറുദ്ദീനുള്ള പങ്കും വളരെ വലുതാണെന്നും ഇന്ത്യന്‍ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് യഥാസമയത്താണെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് ഒമ്പതിന് അനില്‍ കുംബ്ലെ ടെസ്റ്റില്‍ അരങ്ങേറിയിട്ട് 25 വര്‍ഷം
പൂര്‍ത്തിയാവുകയാണ്.