NEWS31/05/2016

പുല്‍ഗാവ് സൈനിക കേന്ദ്രത്തിൽ തീപിടുത്തം;17 സൈനികര്‍ കൊല്ലപ്പെട്ടു

ayyo news service
മുംബൈ: മഹാരാഷ്ട്രയിലെ പുല്‍ഗാവ് സൈനിക കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു.  രണ്ട് ഓഫീസര്‍മാരും 15 പ്രതിരോധ ഭടന്മാരുമാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്.

ഇന്നു പുലര്‍ച്ചെ 1.30നും രണ്ടിനും ഇടയിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇവരില്‍ പലരുടെയും നില ഗുരുതരമണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് സൈനിക കേന്ദ്രത്തില്‍നിന്ന് പട്ടാളക്കാരെ ഒഴിപ്പിക്കുകയാണ്. സൈനിക കേന്ദ്രത്തിനു സമീപമുള്ള ഗ്രാമീണരെയും സുരക്ഷയുടെ ഭാഗമായി ഒഴിപ്പിച്ചിട്ടുണ്ട്.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

നാഗ്പുരില്‍നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് പുല്‍ഗാവ് സൈനിക കേന്ദ്രം. കാലപ്പഴക്കംചെന്ന സൈനിക ഉപകരണങ്ങള്‍ സൗരോര്‍ജ സഹായത്താല്‍ ഡിസ്‌പോസ് ചെയ്യുന്നതില്‍ പുല്‍ഗാവ് സൈനിക കേന്ദ്രത്തിന് കേന്ദ്രത്തിന്റെ പ്രത്യേക പുരസ്‌കാരം ലഭിച്ചിരുന്നു.

   
Views: 1382
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024