ന്യൂഡല്‍ഹി :വിഴിഞ്ഞം തുറമുഖ പദ്ധതിക്കു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എന്‍ജിടി) അനുമതി. തുറമുഖ നിര്‍മാണം തടയണമെന്ന ഹര്‍ജി ഹരിത ട്രൈബ്യൂണല്‍ തള്ളി. ഉപാധികളോടെയാണ് അനുമതി നല്‍കിയത്. ലംഘിച്ചാല്‍ തുറമുഖ നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നതാണ് വ്യവസ്ഥ.
ഉപാധികളോടെയാണ് അനുമതി നല്‍കിയത്
Read more: http://www.deshabhimani.com/news/kerala/ngt-give-permission-to-vizhinjam-port-project/586749
ഏഴംഗ വിദഗ്ധ സമിതിയെ രൂപീകരിക്കണം. സമിതിയില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍, സമുദ്രഗവേഷണ വിദഗ്ധന്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കണം, കടല്‍ സമ്പത്തുക്കള്‍ നശിപ്പിക്കുന്ന തരത്തില്‍ നിര്‍മാണം നടത്തരുത്. ഇവ നിരീക്ഷിച്ച് ആറുമാസം കൂടുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയെ എന്‍ജിടി ചുമതലപ്പെടുത്തി. നിര്‍ദേശം ജസ്റ്റിസ് സ്വതന്ത്ര കുമാറിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പറഞ്ഞത്.
വിഴിഞ്ഞത്തിന് പരിസ്ഥിതി അനുമതി നല്‍കിയതിന് എതിരായ ഹര്‍ജിയിലും, 2011ലെ തീരദേശ നിയമഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലുമാണ് അനുകൂല വിധി പുറപ്പെടുപ്പിച്ചിരിക്കുന്നത്.