തിരുവനന്തപുരം: സാക്ഷരതാ യജ്ഞത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും മാതൃകയില്‍ സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ യജ്ഞം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി, കേരള) സംഘടിപ്പിച്ച് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെ ഏകോപന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഗ്രഥിച്ച് നടപ്പിലാക്കുന്ന സംവിധാനമാണ് വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ .പ്രസാദ് അധ്യക്ഷത വഹിച്ചു.