ന്യൂഡല്‍ഹി:എംപിമാരെ സസ്‌പെന്റ്‌ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിനുമുന്നില്‍ ധര്‍ണ്ണനടത്തുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എന്നിവരുടെ നേതൃത്വത്തിലാണ് ധര്‍ണ്ണ.സഭയില്‍ പ്രതിഷേധിച്ചതിന് 25 കോണ്‍ഗ്രസ് എംപിമാരെയാണ് തിങ്കളാഴ്ച അഞ്ച് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തത്.
സസ്‌പെന്‍ഷന്‍ നടപടി ജനാധിപത്യവിരുദ്ധമാണെന്നും പ്രതിഷേധസൂചകമായി അഞ്ച് ദിവസം സഭാനടപടി ബഹിഷ്‌കരിക്കുമെന്നും സിപിഐ എം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, ജെഡിയു, എസ്പി എന്നീ പാര്‍ടികള്‍ പ്രഖ്യാപിച്ചിരുന്നു.