കൊച്ചി: തിരക്കഥാകൃത്തും, സംവിധായകനുമായ ടി.എ.റസാഖ് (58) അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാണാക്കിനാവ്, പെരുമഴക്കാലം എന്നിവയുടെ രചനയ്ക്ക് സംസ്ഥാന, ദേശീയ അവാര്‍ഡും
ആയിരത്തില്‍ ഒരുവന്‍ എന്ന രചനയ്ക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
സലിം കുമാറിനെ നായകനാക്കി മൂന്നാം നാള്‍ ഞായറാഴ്ച എന്ന സിനിമ
ഇദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയതാണ്. സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് അദ്ദേഹം അവസാനം തിരക്കഥ എഴുതിയ ചിത്രം.
എണ്‍പതുകളുടെ മധ്യത്തില്‍ സിനിമാലോകത്ത് എത്തിയ റസാഖ് താലോലം, സ്‌നേഹം, ബസ് കണ്ടക്ടര്‍, പെണ്‍പട്ടണം, പരുന്ത്, ഗസല്‍, കാണാക്കിനാവ്, നാടോടി, വേഷം, ആയിരത്തില്‍ ഒരുവന്‍, പെരുമഴക്കാലം തുടങ്ങിയ ഹിറ്റുകളാണ് സിനിമാലോകത്ത് റസാഖിനെ ശ്രദ്ധേയനാക്കിയത്.
1958 ല്‍ മലപ്പുറം ജില്ലയിലാണ് റസാഖ് ജനിച്ചത്.