തിരുവനന്തപുരം:തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2013-14 വര്‍ഷത്തെ പദ്ധതി രൂപീകരണം, അംഗീകാരം, നിര്‍വഹണം എന്നിവയില്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന ആസൂത്രണ ബോരഡ് ഏര്‍പ്പെടുത്തിയ രണ്ടാം അവാര്‍ഡിന് മലപ്പുറത്തിന് ഒന്നാം സ്ഥാനം. കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.
അവാര്‍ഡ് വിതരണം ജൂലൈ 13 വൈകിട്ട് അഞ്ചിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും.