പറവക്കാവടി
തിരുവനന്തപുരം: ഇന്ന് വിജയദശമി നാളിൽ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ എഴുന്നള്ളിയ നവഗ്രഹ വിഗ്രഹങ്ങളിലെ കുമാരസ്വാമിയ്ക്ക് നേർച്ചയായി നൂറ്കണക്കിന് ഭക്തർ വിവിധ കാവടിയെടുത്ത് അനുഗ്രഹം തേടി.

പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുമാരസ്വാമി ദർശനമേകുന്നു
പറവക്കാവടി, പാൽക്കാവടി, വേൽക്കാവടി, മയിൽക്കാവടി, പുഷ്പക്കാവടി, രഥക്കാവടി, പീലിക്കാവടി തുടങ്ങിയ നേര്ച്ചക്കാവടികൾ എടുത്ത് ഘോഷയാത്രയായാണ് ഭക്തർ കുമാരസ്വാമിക്കുമുന്നിൽ എത്തിയത്. ചെങ്കള്ളൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ 1000ത്തിലധികം കാവടികളുടെ സാന്നിധ്യമുണ്ടായിരുന്നു. കുമാരസ്വാമിയെ വണങ്ങാനും കാവടി ദർശിക്കാനും എത്തിയ വൻ ജനാവലിയെ സാക്ഷിയാക്കി എത്തികൊണ്ടിരുന്ന കാവടികൾ കുമാരസ്വാമിയെ പ്രണമിച്ചു വലംവച്ചതിനു ശേഷം നേര്ച്ച

വേൽക്കാവടി
അവസാനിപ്പിച്ചു. നേരത്തെ ആര്യശാല ദേവീക്ഷേത്രത്തിൽ നിന്ന് വെള്ളിക്കുതിരയിൽ എഴുന്നള്ളിയ കുമാരസ്വാമിക്ക് വൻ വരവേൽപ്പാണ് ഭക്തജനങ്ങൾ നൽകിയത്. തിരിച്ചു ആര്യശാല ദേവീക്ഷേത്രത്തിൽ എത്തുന്ന കുമാരസ്വാമിയും നവരാത്രിമണ്ഡപത്തിൽ പൂജക്കിരുത്തിയ സരസ്വതിദേവി ചെന്തിട്ട ദേവീക്ഷേത്രത്തിലെ മുന്നൂറ്റിനങ്ക എന്നി നവരാത്രിവിഗ്രഹങ്ങൾ ഇന്നത്തെ(30) നല്ലായിരുപ്പിനു ശേഷം നാളെ(ഒക്ടോ.1) തമിഴ്‌നാട്ടിലേക്ക് മടങ്ങും.
മയിൽക്കാവടി