തിരുവനന്തപുരം:ജില്ലയിലെ 50 ൽ പരം സ്ക്കൂളിലെ വിദ്യാർഥികൾ ഒത്തുകൂടിയ ശിശുദിന ഘോഷയാത്ര നഗരത്തിനു വര്ണക്കാഴ്ച സമ്മാനിച്ചു.

സ്വതന്ത്ര ഭാരതത്തിന്റെ മതേതരത്വം പ്രചരിപ്പിക്കുന്ന വേഷവിധാനങ്ങൾ അണിഞ്ഞ അവർ "നവ മാധ്യമങ്ങളൊരുക്കും കെണിയിൽ വീഴനല്ലീ ബാല്യം" എന്ന പ്ലക്കാർഡുമേന്തിയാണ് ഘോഷയാത്രയിൽ അണിനിരന്നത്. ഗാന്ധിജി-നെഹ്‌റു എന്നിവര്കൊപ്പം അബ്ദുൽ കലാമിന്റെ പ്രഛന്നവേഷം ഘോഷയാത്രയെ കൂടുതൽ ആകര്ഷകമാക്കി. റോളർസ്കേടിംഗ്,ബാന്റ്മേളം,ചെണ്ടമേളം,ഒപ്പന,കോൽക്കളി എന്നീ കലാരൂപങ്ങളും കുട്ടികൾ അവതരിപ്പിച്ചു.

എസ് എം വി സ്കൂളിലെ പൊതു സമ്മേളന വേദിയിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ സാന്ന്യദ്ധിത്തിൽ കുട്ടികളുടെ പ്രധാനമന്ത്രി പാറശാല കെടാവിളാകം ഗവണ്‍മെന്റ് എൽ പി എസ്സിലെ എസ് സച്ചു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് ചിറയിൻകീഴ് പാലവിള ഗവണ്‍മെന്റ് എൽ പി എസ്സിലെ ശിവ രഞ്ജിനി അധ്യക്ഷത വഹിച്ചു. മുഖ്യമന്തി ഉമ്മൻചാണ്ടി ശിശു ദിന സന്ദേശ പോസ്റ്റർ പ്രകാശനം ചെയ്തു.

ലോക ശിശുദിനത്തിന്റെ ഭാഗമായി സംസ്ഥാന ബാലവകാശ കമ്മിഷൻ തയ്യാറാക്കിയ 'ചൈൽഡ് റൈറ്റ് എക്സ്പ്രസ്സ്' പ്രചാരണ ലോ ഫ്ലോർ ബസ്സിന്റെ ഉദ്ഘാടനവും ഫ്ലാഗോഫും മന്ത്രി എം കെ മുനീര് നിർവഹിച്ചു. എക്സ്പ്രസ്സ് നവംബര് 27 നു കാസര്കോട് യാത്ര അവസാനിപ്പിക്കും.

അപർണ പ്രഭാകര്(ഗവ.ജി എച്ച് എസ് എസ് കോട്ടൻഹിൽ)മുഖ്യ പ്രാഭാഷണം നടത്തി.ഡോണ പി ജെ(ലൂര്ദ് പുരം സെന്റ് ഹെലൻസ്)ആത്മന ജെ(പൂജപ്പുര സെന്റ് മാരീസ്)യഥാക്രമം സ്വാഗതവും നന്ദിയും പറഞ്ഞു. പ്രസിഡന്റ് ശിവരഞ്ജിനി ശിസഹുദിന സന്ദേശം ചൊല്ലിക്കൊടുത്തു.ബാലവകാശ കമ്മിഷൻ അധ്യക്ഷ ശോഭ കോശി,സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി എ ഷാജഹാൻ,കൌണ്‍സിലർ ജയലക്ഷ്മി എന്നിവര് സംബന്ധിച്ചു.
ഘോഷയാത്രയിൽ മികവു തെളിയിച്ചതിനുള്ള ഒന്നാം സ്ഥാനം വെള്ളായണി ലിറ്റിൽ ഫ്ലവർ സ്കൂൾ നേടി.