NEWS03/05/2016

ജിഷയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേർ അറസ്റ്റിൽ

ayyo news service
കോഴിക്കോട് :പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമ വിദ്യാര്‍ഥിനി ജിഷയെ സ്വവസതിയില്‍  അതി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജിഷയുടെ അയല്‍വാസിയാണ് ഇരുവരും എന്നാണ് സൂചന. ഇവരെ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കൊലപാതകവുമായി ബന്ധവുമില്ലെന്നാണ് പോലീസ് നിഗമനം. കൊലപാതകത്തിന് ഉപയോഗിച്ച മാരകായുധങ്ങള്‍ പോലീസ് കണെ്ടടുത്തു.  കഴിഞ്ഞ വ്യാഴാഴ്ചയാണ് കുറ്റക്കാട്ടുപറമ്പില്‍ രാജേഷിന്റെ മകള്‍ ജിഷ (30) കൊല്ലപ്പെട്ടത്.

ജിഷ കൊല്ലപ്പെട്ടതു ക്രൂരമായ പീഡനത്തിന് ഇരയായ ശേഷമെന്നു പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുവതിയുടെ മാറിടത്തിലും കഴുത്തിലുമായി 13 ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകള്‍ കണെ്ടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുഹ്യഭാഗത്ത് ഇരുമ്പു ദണ്ഡുകൊണ്ട് ആക്രമിച്ചതായും വന്‍കുടല്‍ പുറത്തുവന്നതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു.  ഇരുമ്പുദണ്ഡുകൊണ്ടു തലയ്ക്കു പിന്നിലും മുഖത്തും മാരകമായി അടിയേറ്റിട്ടുണ്ട്. അടിയുടെ ആഘാതത്തില്‍ മൂക്കു തകര്‍ന്നു. ഇരുമ്പുദണ്ഡ് പോലീസ് കണ്ടെടുത്തു. ഷാള്‍ ഉപയോഗിച്ചു മുറുക്കിയശേഷം കഴുത്തില്‍ കത്തി ഉപയോഗിച്ചു കുത്തിയിട്ടുണ്ട്. ബലാത്സംഗശ്രമം ചെറുക്കുന്നതിനിടെയാണ് അക്രമം നടന്നതെന്നാണു പോലീസിന്റെ നിഗമനം.  കേസില്‍ ജിഷയുടെ സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ നിരവധി പേര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനകം ഡിവൈഎസ്പി അനിലിന്റെ നേതൃത്വത്തില്‍ 50 പേരെ പോലീസ് ചോദ്യം ചെയ്തു.

കൊലചെയ്യപ്പെട്ട ജിഷ രണ്ടുദിവസം മുന്‍പാണ് വീട്ടിലെത്തിയതെന്ന് പറയുന്നു. എല്‍എല്‍ബി പരീക്ഷയില്‍ ഒരു വിഷയം തോറ്റതിനാല്‍ എറണാകുളത്ത് ഒരു അഭിഭാഷകന്റെ അടുത്ത് ജോലി ചെയ്യുകയും അവിടെ സമീപത്തുള്ള ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു.

Views: 1442
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024