തിരുവനന്തപുരം:കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ പഴുപ്പിച്ച മാങ്ങ സംസ്ഥാനത്ത് നിരോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് മാങ്ങകള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധന നടത്തി കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങയല്ലെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന പോലീസ്, വാണിജ്യ നികുതി, മോട്ടോര്‍ വാഹന വകുപ്പ് എന്നീ വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാല്‍സ്യം കാര്‍ബൈഡ് അടക്കമുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ പഴുപ്പിച്ച മാങ്ങയുള്‍പ്പെടെയുള്ള പഴവര്‍ഗ്ഗങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഇത് സംബന്ധിച്ച പരാതികള്‍ ഫുഡ് സേഫ്റ്റി ടോള്‍ ഫ്രീ നമ്പര്‍ 1800 425 1125 ലോ താഴെപ്പറയുന്ന നമ്പറുകളിലോ അറിയിക്കണം.
തിരുവനന്തപുരം 8943346181, കൊല്ലം 8943346182, പത്തനംതിട്ട 8943346183, ആലപ്പുഴ 8943346184, കോട്ടയം 8943346185, ഇടുക്കി 8943346186, എറണാകുളം 8943346187, തൃശ്ശൂര്‍ 8943346188, പാലക്കാട് 8943346189, മലപ്പുറം 8943346190, കോഴിക്കോട് 8943346191, വയനാട് 8943346192, കണ്ണൂര്‍ 8943346193, കാസര്‍കോട് 8943346194, ഇന്റലിജന്‍സ് സ്‌ക്വാഡ് (തിരുവനന്തപുരം) 8946646195, ഇന്റലിജന്‍സ് സ്‌ക്വാഡ് (എറണാകുളം)8943346196, ഇന്റലിജന്‍സ് സ്‌ക്വാഡ് (കോഴിക്കോട്)8943346197, റിസര്‍ച്ച് ഓഫീസര്‍ 8943346198, ജോയിന്റ് കമ്മീഷണര്‍(എന്‍ഫോഴ്‌സ്‌മെന്റ്) 8943341130.