തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗണേശആഘോഷത്തിന്റെ ഭാഗമായി നൽകുന്ന 3.ാമത് ഗണേശ പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ജീവകാരുണ്യ പ്രവ.ർത്തകനും പ്രവാസി വ്യവസായിയുമായ കെ. മുരളീധരൻ.(മുരളിയ ഗ്രൂപ്പാണ് ) ഈ വർഷത്തെ പുരസ്‌കാരത്തിന് അർഹനായത്. പ്രശസ്തിപത്രയും ഒരു ലക്ഷം രൂപ വിലവരുന്ന ഗണേശ ശില്പവുമാണ് പുരസ്കാര ജേതാവിന് നൽകുക.
ട്രൂസ്റ്റ് മുൻകൺവീനർ എ.പരമശിവൻ നായർ (മിന്നൽ ) ടെ പേരിലുള്ള പ്രത്യേക പുരസ്കാരം ഹൃദയവാൽവിലെ തടസം പരമ്പരാഗത ചികിത്സ മാർഗ്ഗങ്ങൾ ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ ചികിത്സിക്കുന്ന

പന്നിയോട് സുകുമാരൻ വൈദ്യർക്ക് നൽകും. പ്രശസ്തിപത്രയും 50000 രൂപ വിലയുള്ള ഗണേശ ശില്പവുമാണ് ജേതാവിന് നൽകുന്നത്. സെപ്തംബര് 7 ന് ഗണേശോത്സവത്തിന്റെ സമാപനതോടനുബന്ധിച്ച് പഴവങ്ങാടിയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽവച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും.
വിനായക ചതുർഥിയോടനുബന്ധിച്ചു കിഴക്കേകോട്ടയിൽ നടന്ന പൂജയും സാംസ്കാരിക സമ്മെളനവും ഉദ്ഘാടനംചെയ്ത മുൻ മുഖ്യമന്ത്രി .ഉമ്മൻചാണ്ടി എം എൽ എ യാണ് പുരസ്കാരവിജയികളെ ഔദ്യോഗികമായിപ്രഖ്യാപിച്ചത്. ഡോ. ജി. മാധവ. നായർ, സൂര്യാകൃഷ്ണമൂർത്തി, ഡോ.ബാബു പോൾ ഐ.എ.എസ്, ഡോ. എ..എ.. മുരളി, ദിനേശ് പണിക്കർ എന്നിവർ അടങ്ങിയ പുരസ്കാര കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്,.