മുംബൈ:പാക്ക് അംപയര്‍ അലീം ദാറിന് ശിവസേനയുടെ ഭീഷണി. മുംബൈയില്‍ ഈ മാസം 25 ന് നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനം ഉപേക്ഷിച്ച് ഇന്ത്യ വിട്ടു പോകണമെന്ന് ഐസിസി അംപയര്‍മാരുടെ എലൈറ്റ് പാനലിലെ അംഗവുംമായ അലീം ദാറിനെ ശിവസേന ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
അതെസമയം,പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഷെഹരിയാര്‍ ഖാനുമായുള്ള ബിസിസിഐ ഉദ്യോഗസ്ഥരുടെ ചര്‍ച്ചയ്‌ക്കെതിരെക്കെതിരെയും ശിവസേന പ്രതിഷേധവുമായി എത്തിയിരുന്നു . പാക്കിസ്ഥാനുമായി ഒരു തരത്തിലുമുള്ള ക്രിക്കറ്റ് പരമ്പരയും അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ ബിസിസിഐ മേധാവി ശശാങ്കര്‍ മനോഹറിനോട് വ്യക്തമാക്കി.
പാക്ക് ക്രിക്കറ്റ് ബോർഡ് പ്രതിനിധിക്കെതിരെ മുദ്രാവാക്യം വിളികളുമായി
എത്തിയ ഇരുനൂറോളം ശിവസേന പ്രവർത്തകർ ഓഫിസിനകത്തേക്ക് അതിക്രമിച്ചു കയറി.
പ്രതിഷേധത്തെ
തുടർന്ന് ചർച്ച നാളത്തേക്ക് മാറ്റി. മുംബൈയിൽ സംഘർഷ സാധ്യത
കണക്കിലെടുത്ത് ന്യൂഡൽഹിയിലാണ് ചർച്ച നടക്കുക.