ഹരാരെ:ഇന്ത്യൻ ക്രിക്കറ്റ് ടീം ജൂലൈയിൽ സിംബാബ്‌വേയിൽ മൂന്നു ഏകദിനങ്ങളും രണ്ടു ടി20 യും കളിക്കും. ജൂലൈ ഏഴിന് ഹരാരെയിൽ എത്തുന്ന ടീം പരമ്പര പൂര്ത്തിയാക്കി 20 നു രാജ്യത്തേക്ക് മടങ്ങുന്ന രീതിയിലാണ് മത്സരക്രമം.
എല്ലാമത്സരങ്ങളും തലസ്ഥാനമായ ഹരാരെയിലാകും നടക്കുക. ഇതിനു മുൻപ് 2013 ജൂലൈയിലാണ് ഇന്ത്യ സിംബാബ്‌വേ പര്യടനം നടത്തിയത് അന്ന് 5-0 ത്തിനു ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.
പരമ്പര ഇരു ക്രിക്കറ്റ് ബോർഡുകളും അംഗീകരിച്ചു കഴിഞ്ഞു. ഈ ആഴ്ചതന്നെ മത്സര തീയതികൾ പ്രഖ്യാപിക്കും.