പത്തനംതിട്ട: പത്തനംതിട്ടയില്‍ സിപിഎം അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരും. മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജിനെ ആറന്മുളയില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് യോഗം. ഇന്നു ഉച്ചയ്ക്കു രണ്ടിനാണ് യോഗം.
പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് ഓമല്ലൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. വീണാ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരേ പത്തനംതിട്ടയില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ സംസ്ഥാന സമിതിയുടെ നിര്‍ദേശപ്രകാരമാണ് വീണാ ജോര്‍ജിന്റെ പേര് നിര്‍ദേശിച്ചത്.