തൃശൂര്‍: കവിയും ഗാനരചയിതാവും സംവിധായകനുമായ യൂസഫലി കേച്ചേരി (81) അന്തരിച്ചു.
ഏറെനാളായി രോഗബാധിതനായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ തൃശൂര്‍ പട്ടിക്കര ജൂമാമസ്ജിദില്‍.
ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മികച്ച ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡിന്ഒരു തവണയും സംസ്ഥാന അവാര്‍ഡിന്
മൂന്ന് തവണയും അര്‍ഹനായിട്ടുണ്ട്. 2000 ല്‍ മഴ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കേരള സംഗീത നാടക അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു.1934ല്‍ തൃശൂര്‍ ജില്ലയിലെ കേച്ചേരിയിലായിരുന്നു ജനനം. നിയമത്തില്‍ ബിരുദം നേടി കുറച്ചുകാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.