NEWS20/08/2016

സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ സമ്മാനിച്ചു

ayyo news service
തിരുവനന്തപുരം:ഈ വര്‍ഷത്തെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ വി.ജെ.ടി ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. പത്തനാപുരം പാതിരിയ്ക്കല്‍ ശാസ്താംകാവ് പടിഞ്ഞാറ്റേതില്‍ ജി. സുധാകരന്‍ ഒന്നാം  സമ്മാനം ഏറ്റുവാങ്ങി. തൃശൂര്‍ തൈക്കാട്ടുശേരി കോട്ടയില്‍ ഹൗസില്‍ റനീഷ് രണ്ടാം സമ്മാനവും തൃശൂര്‍ വടക്കാഞ്ചേരി സത്യ ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ ശ്രീധരന്‍ വടക്കാഞ്ചേരി മൂന്നാം സമ്മാനവും മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. 'മണ്ണും മനുഷ്യനും'      എന്ന  വിഷയത്തിലാണ് മത്സരം സംഘടിപ്പിച്ചത്.

പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശിവനെ ചടങ്ങില്‍ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ഫലകവും 25,000 രൂപയും അടങ്ങുന്ന സമ്മാനവും സമര്‍പ്പിച്ചു. ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് സ്വാഗതം പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് പിള്ള, കെ.യു.ഡബ്‌ളിയു.ജെ ജില്ലാ പ്രസിഡന്റ് സി. റഹീം, കൗണ്‍സിലര്‍ ഐഷാ ബേക്കര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി. വിനോദ് നന്ദി പറഞ്ഞു.

ചടങ്ങിന് മുന്നോടിയായി നടന്ന സംവാദത്തില്‍ പ്രമുഖ ഛായാഗ്രാഹകരായ സണ്ണി ജോസഫ്, കെ.ജി. ജയന്‍ എന്നിവര്‍ സംബന്ധിച്ചു. 'ഫോട്ടോ ജീവിതം: അറിവ്, അനുഭവം' എന്ന വിഷയത്തിലായിരുന്നു സംവാദം. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. സലിന്‍ സ്വാഗതം പറഞ്ഞു. സംവാദത്തെത്തുടര്‍ന്ന് കലാവിരുന്നും നടന്നു. ഫോട്ടോഗ്രാഫി അവാര്‍ഡിന് ഒന്നാം സമ്മാനമായി 50,000 രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും രണ്ടാം സമ്മാനമായി 30,000 രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും മൂന്നാം സമ്മാനമായി 25,000 രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റുമാണ് ജേതാക്കള്‍ക്ക് സമ്മാനിച്ചത്. ഇതിനുപുറമേ, 10 പേര്‍ക്ക് 2500 രൂപയുടെ പ്രോല്‍സാഹന സമ്മാനവും നല്‍കി.
Views: 1477
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024