സുക്രെ: തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ കൊടും വരള്‍ച്ചയെ തുടര്‍ന്നു ജല അടിയന്തരാവസ്ഥ. പ്രഖ്യാപിച്ചു. പ്രസിഡന്റ് ഇവോ മൊറാലസാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്തു ജലവിതരണത്തിനായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട മൂന്നു ഡാമുകളിലും
ആവശ്യത്തിനു വെള്ളമില്ല. വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്നു നഗരങ്ങളില്‍
മൂന്നു ദിവസം കൂടുമ്പോള്‍ മൂന്നു മണിക്കൂര്‍ വീതമാണ് ജലസേചനം നടത്തുന്നത്. വരള്‍ച്ച രാജ്യത്തെ കാര്‍ഷികമേഖലയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഡിസംബര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയില്ലെന്നാണു കാലവസ്ഥ കേന്ദ്രം
അറിയിച്ചിരിക്കുന്നത്.
ജലക്ഷാമം നേരിടുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനും ജനങ്ങളോടു ഏതു പ്രതിസന്ധികളെയും നേരിടാന്‍ തയ്യാറായിരിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.